Way To My Dreamz
Thursday, April 14, 2011
Friday, March 18, 2011
Thursday, March 17, 2011
Wednesday, March 16, 2011
Saturday, March 12, 2011
Sunday, January 9, 2011
മധുര മീനാക്ഷി ക്ഷേത്രം
മധുര ജംഗ്ഷനില്‍ നിന്ന് നടന്നു പോകുവാനുള്ള ദൂരമേയുള്ളൂ മീനാക്ഷി ക്ഷേത്രത്തിലേക്ക് .
ക്ഷേത്ര വാതില്ക്കല് പോലീസിന്റെ ചെക്കിംഗ് ഒക്കെ ഉണ്ടായിരുന്നു . വളരെ വലിയ ഒരു അമ്പലമാണിത് . അകത്തു കയറിയപ്പോള്‍ ദേവിയെ കാണാന്‍ രണ്ടു Q ഞങ്ങള്‍ കണ്ടു
ഒന്ന് free darshan മറ്റൊന്ന് paid darshan.
വിചിത്രമായി തോന്നി ദൈവത്തിനെ വിറ്റു കാശാക്കുന്നത് നേരിട്ട് കണ്ടു.
ഞങ്ങള്‍ 15 രൂപയുടെ പാസ് എടുത്തു അതിന്റെ Q ചെറുതായിരുന്നു ഒരു 15 -20 മിനിറ്റ് കൊണ്ട് തന്നെ ദേവിയെ തൊഴാന്‍ പറ്റി.
കല്ലുകള്‍ കൊണ്ടൊരു മായാപ്രപഞ്ചം തന്നെ തീര്‍ത്തിരിക്കുകയാണ് അവിടെ .
വിവിധ ഭാവത്തിലും രൂപത്തിലും ഉള്ള ശില്പ്പങ്ങള്.
വിവിധ ഭാവത്തിലും രൂപത്തിലും ഉള്ള ശില്പ്പങ്ങള്.
എവിടെ നോക്കിയാലും വിഗ്രഹങ്ങള്‍ ചിലത് വലുത് മറ്റു ചിലത് വളരെ ചെറുത് . എല്ലായിടത്തും പൂജ നടക്കുന്നുണ്ട്.
ഇടയ്ക്ക് ഒരു വലിയ ഗണപതി വിഗ്രഹം കണ്ടു..
മേല്‍ ചുമരുകളില്‍ തൂണുകളില്‍ പല തരത്തിലുള്ള ഡിസൈനുകള്‍ വരച്ചു വച്ചിരിക്കുന്നു .
ക്ഷേത്രത്തിനുള്ളില്‍ ഒരു ആനക്കുട്ടിയെ കണ്ടു പത്തുരൂപയോ മറ്റോ കൊടുത്താല്‍ ആന തുമ്പിക്കൈ നമ്മുടെ തലയില്‍ വച്ച് അനുഗ്രഹിക്കും.
( അനുഗ്രഹവും കാശ് കൊടുത്തു വാങ്ങാം ഇവിടെ...)
വിദേശികളെ ഒരുപാടു കണ്ടു അമ്പലത്തിനുള്ളില്‍ അവര്‍ക്ക് ചില സ്ഥലങ്ങളില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നു.
ആയിരം കാല് മണ്ഡപം ഉണ്ടിവിടെ അതൊരു മുസിയം ആയി തിരിച്ചിരിക്കുന്നു.
അവിടെ 985 കടഞ്ഞ തൂണുകള്‍ ഉണ്ട്. അവിടെയും ശില്പ്പങ്ങള് പേരുകള്‍ എനിക്കറിയില്ല . അതും കണ്ടു തിരിച്ചിറങ്ങി.
അമ്പലത്തിനുള്ളില്‍ കയറി ദേവിയെ തൊഴുതു കഴിഞ്ഞാല്‍ പിന്നെ എങ്ങോട്ട് പോകണം എന്നറിയില്ല ..
ഞങ്ങള്‍ എവിടെയൊക്കെയോ പോയി എന്തൊക്കെയോ കണ്ടു , എല്ലാം കണ്ടുവെന്നു കരുതി തിരിച്ചിറങ്ങി .
പിന്നീടാണ് അറിഞ്ഞത് അതിനുള്ളില്‍ ഒരു പൊന്‍ താമരക്കുളം ഉണ്ടായിരുന്നെന്ന് ഏതാണ്ട് മൂന്ന് മണിക്കൂറോളം ഞങ്ങള്‍ അമ്പലത്തിനുള്ളില്‍ ഉണ്ടായിരുന്നു എന്നിട്ടും അത് മിസ്സ് ആയി . ആ ഒരു വിഷമം മാത്രമേ ഉള്ളൂ.
അതു കാണാന്‍ വേണ്ടി ഇനിയും പോകണം എന്ന ആഗ്രഹം ഇപ്പോള്‍ മനസ്സില്‍.........
Friday, December 3, 2010
Subscribe to:
Posts (Atom)